ജൂണ്‍ 10. കാലവർഷത്തിന്റെ തുടക്കം. പുറത്തിപ്പോൾ മഴ പെയ്യുകയായിരിക്കും . ഒരു വേനൽക്കാലം സമ്മാനിച്ച വരൾച്ചയെ മുഴുവൻ പെയ്തു നനച്ച്, വരണ്ട രാത്രിയെയും, ഉമിനീരു വറ്റിയ തൊണ്ടകളുള്ള ഒരു കൂട്ടം മനുഷ്യരുടെ ഹൃദയത്തെയും കുളിരിൽ പൊതിഞ്ഞു, ചുറ്റുമുള്ള എല്ലാറ്റിനെയും വിശുദ്ധമാക്കിക്കൊണ്ട്, ഇപ്പോഴും മഴ പെയ്യുകയായിരിക്കും.
ഗൗതമനു മുന്നിലായി നടന്ന പോലീസുകാരൻ പെട്ടെന്ന് അവനു നേരെ തിരിഞ്ഞു,
"നീ ചെയ്തതിനെ കുറിച്ചോർക്കുമ്പോൾ കുറ്റബോധം തോന്നുന്നുണ്ടോ ? "
ആ ചോദ്യം നൽകിയ ഞെട്ടലിൽ നിന്ന് മുക്തനാവും വരെ അവൻ അയാളുടെ മുഖത്തേക്ക് നോക്കി നിന്നു. ചെയ്ത തെറ്റിനെക്കുറിച്ചോർത്തു ദുഖിക്കാത്ത ഒരു നിമിഷം പോലും കടന്നു പോയിട്ടില്ല എന്നാണ് അവനു പറയാൻ തോന്നിയത്. എന്നാൽ, താൻ അവസാനമായി പറയുന്ന വാക്കുകൾ കുറ്റബോധം കലർന്നതാവരുതെന്നു അവനു നിർബന്ധമുണ്ടായിരുന്നു. ജീവിതത്തെ 'പശ്ചാത്താപം' എന്നാ വാക്കിലൊതുക്കാൻ ഗൗതമനു കഴിയുമായിരുന്നില്ല.
"ഇല്ല".
പെട്ടെന്ന് പോലീസുകാരന്റെ മുഖം വികൃതമായി. പതിയെയെങ്കിലും വെറുപ്പു കലർന്ന വരണ്ട ശബ്ദത്തിൽ അയാൾ പറഞ്ഞു,
"മരണത്തിനു പോലും നിന്നെയൊന്നും മാറ്റാൻ പറ്റില്ല."
പക്ഷെ, തന്റെ ഇരയെ കാത്തിരിക്കുന്ന വിധിയുടെ കാഠിന്യമോർത്തിട്ടെന്നോണം അയാൾ പെട്ടെന്ന് നിശബ്ദനായി.
മറ്റേതൊരു കുറ്റവാളിയെയും പോലെ, അപ്പോൾ , ഭൂമി രണ്ടായി പിളരുമെന്നോ, ഇടിമിന്നൽ ജയിലിനെ ചാമ്പലാക്കുമെന്നൊ, തൂക്കുമരം തകർന്നു വീഴുമെന്നൊ അവനും വിശ്വസിച്ചിരുന്നില്ല.
"അവസാനമായി ആഗ്രഹം വല്ലതും"
"എനിക്കൊരു സിഗരറ്റ് വലിക്കണം"
"സിഗരറ്റ് ?" തെല്ലോരത്ഭുത്തത്തോടെയായിരുന്നു പോലീസുകാരന്റെ മറുപടി.
"അതെ. സിഗരറ്റ് വലിക്കുമ്പോഴാണ് ഞാൻ സ്വതന്ത്രനാവുന്നത്, ഓർമ്മകൾ ഉണർന്നു വരുന്നത്. അപ്പോൾ മാത്രമാണ്, ഒരു വേട്ടക്കാരനാണെന്നു എനിക്ക് സ്വയം തോന്നാറുള്ളത്, ഇരയുടെ പിടച്ചിലുകളെ മറക്കാൻ കഴിയുന്നതും. നടന്നു വന്ന വഴിയിലെ നനവും, എരിഞ്ഞുതീരാൻ ബാക്കി വച്ച ചിതയുടെ ചൂടും അപ്പോഴാണ് സുഹൃത്തേ, തേടി വരാറുള്ളത്. "
വലിച്ചു തീർന്ന സിഗരറ്റിന്റെ കുറ്റി തറയിലേക്കിട്ടു അവൻ മെല്ലെ തലയുയർത്തി. ഇനി കാത്തിരിക്കുന്നത് തൂക്കുമരമാണ്. ചെറിയൊരാകാംക്ഷയോടെ അവൻ കുരുക്കിലേക്ക് നോക്കി ഒന്ന് കണ്ണടച്ചു.
ജീവിതത്തിൽ ആദ്യമായി 'ഇനിയെന്ത്' എന്ന ചോദ്യം തന്നെ അലട്ടുന്നില്ലെന്ന് അപ്പോൾ അവൻ അറിഞ്ഞു. ജീവിതത്തിൽ ആദ്യമായി ഭാവിയെക്കുറിച്ചുള്ള ചിന്തകൾ തന്നിലേക്ക് കടന്നു വരുന്നില്ലെന്ന് അവനു തോന്നി. ആ തിരിച്ചറിവ് സമ്മാനിച്ച അപരിചിതത്വത്തിന്റെ സുഖത്തിൽ ഗൗതമൻ മൃദുവായി ഒന്ന് ചിരിച്ചു. പക്ഷേ, ആ കറുത്ത മൂടുപടത്തിനുള്ളിലെ ഭയം മൂടിയ മുഖത്തെ സങ്കല്പിച്ചിട്ടെന്നോണം ചുറ്റും കൂടി നിന്നവരുടെ ചിന്തകളിൽ ഇരുട്ട് പടർന്നു.
കനം കൂടിയ കരിങ്കൽ ഭിത്തികളുള്ള ആ മുറി, മഴയുടെ ശബ്ദത്തിനു പോലും വിലക്ക് കൽപിച്ചിരുന്നു. എങ്കിലും, ഇടറാതെ, തളരാതെ, തളിരിലകളൊന്നു പോലും കൊഴിക്കാതെ, അതേ താളത്തിൽ, അതേ വേഗത്തിൽ, അലമുറകളെയും, പൊട്ടിച്ചിരികളെയും, ആരവങ്ങളെയും ഒരു പോലെ നിശബ്ദമാക്കിക്കൊണ്ട് അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. . .

"വരണ്ട രാത്രിയെയും, ഉമിനീരു വറ്റിയ തൊണ്ടകളുള്ള . . . . . പെയ്യുകയായിരിക്കും."
ReplyDelete''ജീവിതത്തെ 'പശ്ചാത്താപം' എന്നാ വാക്കിലൊതുക്കാൻ ഗൗതമനു കഴിയുമായിരുന്നില്ല."
"സിഗരറ്റ് വലിക്കുമ്പോഴാണ് ഞാൻ സ്വതന്ത്രനാവുന്നത്, ഓർമ്മകൾ ഉണർന്നു വരുന്നത്. "
മരണത്തിനു മുൻപിൽ നിൽക്കുമ്പോൾ മഴയും സിഗരറ്റും മുഖവും ജീവിതത്തോളം ആഴമുള്ളതാകുന്നു ...
ഒരുപാട് നാളത്തെ പരിഭവങ്ങൾക്കൊടുവിൽ നിക്ക് 140ൽ നിന്നും അക്ഷരങ്ങളെ സ്വതന്ത്രമാക്കിയതിൽ ഒത്തിരി സന്തോഷം :)
നന്ദി nps . . :)
Delete