Saturday, 13 July 2013

ബുദ്ധപ്രതിമ

ഹൈദെരബാദിലെ ഹുസൈൻ സാഗർ തടാകത്തിന്റെ നടുവിൽ പ്രശസ്തമായ ഒരു ബുദ്ധ പ്രതിമയുണ്ട് . . ജലത്താൽ ചുറ്റപ്പെട്ട് , ആർക്കും പെട്ടെന്ന് എത്തിപ്പെടാൻ പറ്റാത്ത ഒരു ദ്വീപുപോലെ ആ പ്രതിമ സ്ഥിതി ചെയ്യുന്നു . . അതിനെ വലയം ചെയ്യുന്ന കായലിനും അപ്പുറത്ത് , പടുത്തുയർത്തപ്പെട്ട കെട്ടിടങ്ങൾ കരയുടെ നിമ്നോന്നതികളുടെ സമവാക്യങ്ങളെ പുനർ നിർവചിച്ചുകൊണ്ടേയിരുന്നു . . ഒരു പട്ടണത്തിന്റെ മാലിന്യങ്ങൾ മുഴുവൻ ആ തടാകത്തിന്റെ വിശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടിരുന്നു . .   
പതിറ്റാണ്ടുകൾക്ക് മുൻപ്, നാഗരികതയുടെ വിത്തുകൾ ആ കരയിൽ വീഴുന്നതും വളരുന്നതും, മെല്ലെ  ഒരു ജനത മുഴുവൻ അതിനെ പിൻപറ്റി മാത്രം ജീവിക്കുന്നതും ആ ബുദ്ധ പ്രതിമ കണ്ടിരിക്കാം . . കുടിലുകളും വൃക്ഷങ്ങളും ഒരു കൂട്ടം സാധാരണക്കാരായ ജനങ്ങളും വ്യാവസായികതയുടെ അമിതപ്രേരണയാൽ വഴിമാറിപ്പോയതും ഒരു നഗരത്തിന്റെയാകെ സംസ്കാരം തനിക്കു മുന്നിൽ തകർന്നു വീഴുന്നതും ആ പ്രതിമ അറിഞ്ഞിരിക്കാം . . 
തന്റെ ജീവിതം കൊണ്ട് ബുദ്ധൻ പറഞ്ഞതിനെയും പഠിപ്പിച്ചതിനെയും വെല്ലുവിളിക്കുന്ന ഒരു ജനത തനിക്കും ചുറ്റും വളർന്നു വരുമ്പോഴും , കണ്ണുകൾ തുറന്നു, തന്റെ ഏകാതന്തയെ മാത്രം പ്രണയിച്ചു കൊണ്ട്, ചക്രവാളത്തെ അനുഗ്രഹിക്കനെന്നോണം കൈയുയർത്തി  ബുദ്ധൻ നിലകൊണ്ടു . .   


No comments:

Post a Comment